വയനാട് : ബിസിനസ് തർക്കങ്ങളെത്തുടർന്ന് കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള മൈല രസ്വാമിയും കൂടെയുള്ള അജ്ഞാത വ്യക്തികളും വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പൂമല, മണിച്ചേര സ്വദേശിയായ ഷൈമോൾ ജോസ് ആണ് നിയമ സഹായം തേടിയത്. എതിർ കക്ഷിയുടെ മരുമകനായ ഡോ. ഭാർഗവ് മല്ലപ്പ ഉൾപ്പെട്ട ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ,2026 ജൂൺ 20 ന് എതിർ കക്ഷിയും സഹായികളും വസ്തുവിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. പോലീസ് സഹായത്തോടെയാണ് ഇവരെ നീക്കം ചെയ്യാൻ സാധിച്ചത്. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസും നൽകിയിട്ടുള്ളതായി പറയുന്നു
വാദി സമർപ്പിച്ച പ്രാഥമികമായ വസ്തുതകൾ പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുന്നതായി കണ്ടെത്തുകയും എതിർകക്ഷികളെ ഹർജി വസ്തുവിൽ പ്രവേശിക്കുന്നതിൽ നിന്നും ഹർജിക്കാരിയുടെ സമാധാനപൂർണമായ ജീവിതത്തെ ഹനിക്കുന്നതിൽ നിന്നും വിലക്കി ഇടക്കാല ഉത്തരവ് ഒ പാസാക്കുകയും ചെയ്തു











